ഇറാൻ കപ്പലിൽ കാണാതായ ഗുരുവായൂർ സ്വദേശിയെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് അച്ഛൻ

ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിൽ കുടുങ്ങിയ ഗുരുവായൂർ സ്വദേശി റെജിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് പിതാവ് രാജൻ. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും സർക്കാർ പ്രതിനിധികളാരും ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും രാജൻ പറഞ്ഞു. എന്നാൽ റെജിൻ സുരക്ഷിതാനാണെന്ന് കപ്പലിൽ കൂടെയുള്ള വണ്ടൂർ സ്വദേശി വാട്ട്സ് ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചു.

ഗുരുവായൂർ മമ്മിയൂർ സ്വദേശിയായ റെജിൻ ജോലിചെയ്തിരുന്ന കപ്പൽ തടഞ്ഞിട്ടത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഒരു മാസമായി റെജിൻ വീടുമായി ബന്ധപ്പെട്ടിട്ടില്ലെന്നും വാർത്തയറിഞ്ഞതു മുതൽ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയിട്ടില്ലെന്നും റെജിന്റെ അച്ഛൻ രാജൻ പറഞ്ഞു.

രണ്ടാഴ്‌ച മുമ്പാണ് ജിബ്രാൾട്ടർ കടലിടുക്കിൽ വച്ച് ഗ്രേസ് വൺ ഇറാനിയൻ ടാങ്കർ ബ്രിട്ടീഷ് നാവികസേന പിടികൂടുന്നത്. ഈ കപ്പലിലെ തേർഡ് ഓഫീസറാണ് ഗുരുവായൂർ സ്വദേശി റെജിൻ. എന്നാൽ മോചനവുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികളാരും ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും രാജൻ പറഞ്ഞു.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും  റെജിൻ സുരക്ഷിതനാണെന്നും കപ്പലിൽ കൂടെയുള്ള വണ്ടൂർ സ്വദേശി അജ്മൽ വാട്ട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top