രമ്യ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി ആലത്തൂര്‍ യൂത്ത് കോണ്‍ഗ്രസ്

രമ്യഹരിദാസിന് കാര്‍ വാങ്ങി നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി യൂത്ത് കോണ്‍ഗ്രസ് ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി, പിരിച്ചെടുത്ത തുക ആളുകള്‍ക്ക് തിരിച്ച് നല്‍കാനും ഇന്ന് ചേര്‍ന്ന ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്.
ഇനി വിവാദം തുടരേണ്ടതില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. പിരിച്ചെടുത്ത ആറ് ലക്ഷത്തിലധികം വരുന്ന തുക ആളുകള്‍ക്ക് തിരിച്ച് നല്‍കും. നിയോജക മണ്ഡലം കമ്മറ്റികള്‍ മുഖേനെയായിരിക്കും പണം തിരിച്ച് നല്‍കുക, മുല്ലപ്പള്ളിയുടെ പ്രതികരണത്തില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തിന് നേതാക്കളുടെ പ്രതികരണം
നേരത്തെ നടന്ന പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി യോഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്. കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം എതിരാളികള്‍ക്ക് ഊര്‍ജം നല്‍കിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നടിച്ചു. അതേ സമയം രമ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെ പി സി സി പ്രസിഡന്റായല്ല ജേഷ്ഠ സഹോദരനായാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നും മുല്ലപ്പള്ളി ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചു’.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here