ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം
കണ്ണൂര്‍ ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതം. ഇതിനായി നാവികസേനയുടെ സഹായം തേടി. ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കില്‍പ്പെട്ടത്.
കോളിത്തട്ട് സ്വദേശി കാരിത്തടത്തില്‍ ലിതീഷിനെയാണ് കാണാതായത്. ഞാറാഴ്ചയായിരുന്നു അപകടം. രണ്ട് ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഏഴിമല നാവിക അക്കാദമിയുടെ സഹായം തേടിയത്. തിരച്ചില്‍ തുടരുകയാണ്.
കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ താവക്കര യു പി സ്‌കൂളിലും, ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉള്ളവര്‍ ക്യാമ്പുകളില്‍ തന്നെ തുടരുകയാണ്. 89 പേരാണ് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. താവക്കര യു പി സ്‌കൂളില്‍ 54 പേരും ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 35 പേരുമാണുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here