സൗദിയിൽ പ്രതിമാസം തൊഴിൽ നഷ്ടപ്പെട്ട് മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്ന വിദേശി എഞ്ചിനീയർമാരുടെ എണ്ണം 300

സൗദിയിൽ മാസം ശരാശരി 300 വിദേശി എഞ്ചിനീയർമാർ തൊഴിൽ നഷ്ടപ്പെട്ടു മാതൃരാജ്യങ്ങളിലേക്കു മടങ്ങുന്നതായി റിപ്പോർട്ട്. ഈ വർഷം ജൂൺ വരെ 18,749 എഞ്ചിനീയർമാർ രാജ്യം വിട്ടതായും സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്‌സ് വ്യക്തമാക്കി.
സൗദിയിൽ എഞ്ചിനീയേഴ്‌സ് കൗൺസിൽ രജിസ്‌ട്രേഷനുളള 1.3 ലക്ഷം വിദേശി എഞ്ചിനീയർമാരാണുളളത്. കഴിഞ്ഞ വർഷം ഇത് 1.49 ലക്ഷമായിരുന്നു. സ്വദേശികളും വിദേശികളും ഉൾപ്പെടെ 1.68 ലക്ഷം എഞ്ചിനീയർമാരാണ് രാജ്യത്തുളളത്.
ആറു മാസത്തിനിടെ 170 എൻജിനീയറിംഗ് ഓഫീസുകൾ പ്രവർത്തനം അവസാനിപ്പിച്ചതായും സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു.
Read Also : ഇനി ദുബായ് വിമാനത്താവളത്തിൽ പാസ്‌പോർട്ടും തിരിച്ചറിയൽ രേഖയും ഇല്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാം
എഞ്ചിനിയർ തസ്തികയിലുളള വിസയിൽ രാജ്യത്തു വരുന്ന വിദേശികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി സൗദി എഞ്ചിനിയേഴ്‌സ് കൗൺസിലിൽ രജിസ്‌ട്രേഷൻ നേടണം. രാജ്യത്ത് ജോലി ചെയ്യുന്ന എഞ്ചിനീയർമാർക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിരുന്നു. മാത്രമല്ല പ്രൊഫഷണൽ ടെസ്റ്റ്, അഭിമുഖം എന്നിവ വിജയിക്കുകയും വേണം. അതുകൊണ്ടുതന്നെ നിരവധി വിദേശികളായ എഞ്ചിനീയർമാർ രാജ്യം വിടാൻ നിർബന്ധിതരായി.
അതേസമയം, ചുരുങ്ങിയത് അഞ്ചു വർഷം പ്രവൃർത്തി പരിചയമുളള വിദേശ എൻഞ്ചിനീയർമാരെ റിക്രൂട്ട് ചെയ്താൽ മതിയെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here