ഇനി ദുബായ് വിമാനത്താവളത്തിൽ പാസ്‌പോർട്ടും തിരിച്ചറിയൽ രേഖയും ഇല്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാം

പാസ്‌പോർട്ടും തിരിച്ചറിയൽ രേഖയും ഇല്ലാതെ ദുബായ് വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടി പൂർത്തീകരിക്കാനുള്ള സ്മാർട്ട് സംവിധാനം നിലവിൽ വന്നു. പരീക്ഷണാർത്ഥം കഴിഞ്ഞ വർഷം ട്രയൽ വെർഷൻ ആരംഭിച്ച സംവിധാനം ഇപ്പോൾ യാത്രക്കാർക്ക് തുറന്നുകൊടുത്തു.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപ്പാർച്ചർ ടെർമിനലിലാണ് ആദ്യഘട്ടത്തിൽ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
യാത്ര രേഖകളോ, മനുഷ്യസഹായമോ ഒന്നുമില്ലാതെ തന്നെ യാത്രാ നടപടികൾ പൂർത്തികരിക്കാൻ സാധിക്കുന്ന സ്മാർട്ട് ടണൽ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷൻ നടപടിയാണ് നടക്കുക.

Read Also : സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയത് ഒന്നേകാൽ ലക്ഷത്തോളം വനിതകൾ

അവിടെ സജ്ജീകരിച്ചിട്ടുള്ള ചെറിയ സ്മാർട്ട് ടണൽ പാതയിലൂടെ നടന്ന് പുറത്തിറങ്ങുമ്പോഴേക്കും എമിഗ്രേഷൻ നടപടികൾ പൂർത്തിയായിക്കഴിഞ്ഞിരിക്കും. യാത്രക്കാർ ടണലിലുടെ നടന്നു നീങ്ങുമ്പോൾ അവിടെയുള്ള ക്യാമറ ഓട്ടോ റക്കഗ്‌നിഷൻ വഴി യാത്രക്കാരുടെ പാസ്‌പോർട്ട് കൺട്രോൾ നടപടികൾ പൂർത്തിയാക്കും. ബയോ മെട്രിക് റെക്കഗ് നിഷൻ ടെക്‌നോളജി ഉപയോഗിച്ചാണ് ടണൽ പ്രവർത്തിക്കുന്നത്. ഈ ടെക്‌നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എമിഗ്രേഷൻ യാത്രാസംവിധാനമാണ് ഇത്. സ്മാർട്ട് ടണലിലൂടെ നടന്നുപോകുമ്പോൾ ഇതിലെ ബയോമെട്രിക് സംവിധാനം വഴി യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് സിസ്റ്റത്തിലുള്ള വിവരങ്ങളുടെ ക്യത്യത ഉറപ്പുവരുത്തുകയാണ് ചെയ്യുന്നതെന്ന് അധിക്യതർ വ്യക്തമാക്കി. പരീക്ഷണാർത്ഥം കഴിഞ്ഞ വർഷമാണ് ഇതിന്റെ ട്രയൽ വെർഷൻ സംവിധാനം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ് മദ് അൽ മറി യാത്രക്കാർക്ക് തുറന്നു കൊടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top