തെളിവില്ല; ബലാത്സംഗക്കേസിൽ തലയൂരി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയെടുക്കില്ല. ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് വിധി. തെളിവുകളുടെ അഭാവത്തില്‍ താരത്തിനെതിരെ യാതൊരു നടപടിയുമെടുക്കില്ലെന്ന് ക്ലാര്‍ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സ്റ്റീവ് വൂള്‍സണ്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ മോഡലായ കാതറിന്‍ മയോര്‍ഗയാണ് ആരോപണവുമായി രംഗത്തെത്തിയത്. പത്തുവര്‍ഷം മുന്‍പ് ലാസ് വേഗാസിലെ ഹോട്ടലില്‍ വച്ച് റൊണാള്‍ഡോ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന ആരോപണം നിഷേധിച്ച റൊണാള്‍ഡോ സംഭവിച്ചത് കാതറിന്റെ അനുമതിയോടെയുണ്ടായ ബന്ധമാണെന്ന് തുറന്നുപറഞ്ഞിരുന്നു.

കോടതിക്ക് പുറത്തേ നേരത്തെ ഒത്തുതീര്‍പ്പാക്കിയ പരാതി മീ ടു മുവ്മെന്‍റിന്‍റെ സമയത്താണ് വീണ്ടും ഉയര്‍ന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More