ശബരിമല വിഷയം ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ഭവനസന്ദർശനത്തിൽ ബോധ്യപ്പെട്ടെന്ന് കോടിയേരി

ammas move to take back dileep is wrong says kodiyeri balakrishnan

ശബരിമല വിഷയം ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് ഭവന സന്ദർശനങ്ങളിൽ നിന്ന് ബോധ്യപ്പെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടതുപക്ഷം ഒരിക്കലും ഭക്തജനങ്ങൾക്കോ വിശ്വാസികൾക്കോ എതിരല്ല. ഇടതുപക്ഷം ഭക്തർക്ക് എതിരാണെന്ന തെറ്റിദ്ധാരണ തിരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെയാണ് വീടുകളിൽ സന്ദർശനം നടത്തി നിലപാട് വിശദീകരിക്കാനും പരാതികൾ കേൾക്കാനും സിപിഐഎം നേതൃത്വം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാനത്ത് സിപിഐഎമ്മിന്റെ ഭവനസന്ദർശനം ആരംഭിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top