എറണാകുളത്തെ നിപ വിമുക്ത ജില്ലയായി പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജ

സംസ്ഥാനത്ത് രണ്ടാമതും ഭീതി പരത്തിയ നിപ്പ വൈറസ് ബാധയില്‍ നിന്ന് കേരളം പൂര്‍ണമായും മോചിതമായ സാഹചര്യത്തില്‍, ആരോഗ്യ മന്ത്രി കെകെ ശൈലജ എറണാകുളം ജില്ലയെ നിപ വിമുക്തമായി പ്രഖ്യാപിച്ചു. ഭയപെടേണ്ടതില്ല എന്നാല്‍ കരുതി ഇരിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നിപ്പ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോളേജ് വിദ്യാര്‍ത്ഥി ആശുപത്രി വിട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് പറവൂര്‍ സ്വദേശിയായ യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കൊച്ചി ആസറ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ 53ദിവസം നീണ്ട ചികിത്സയിലായിരുന്നു യുവാവ്. യുവാവുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ മുന്നൂറിലധികം പേരും നിരീക്ഷണത്തിലായി. രോഗ ബാധ തിരിച്ചറിഞ്ഞ് നേരത്തെ തന്നെ ചികിത്സ നല്‍കാനായത് രോഗബാധ തടയുന്നതിന് സഹായകമായി. യുവാവിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍ മാര്‍ അറിയിച്ചു. ആരോഗ്യനില പൂര്‍ണമായും വീണ്ടെടുത്തതോടയൊണ് വിപുലമായ യാത്രയയപ്പ് നല്‍കാന്‍ ആശുപത്രി അധികൃര്‍ തീരുമാനിച്ചത്. അതോടൊപ്പം എറണാകുളം ജില്ലയെ നിപ വിമുക്തമായി ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു.
അതേ സമയം ആഗസ്റ്റ് 4 ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിപ്പയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ആസ്റ്റന്‍ മെഡിസിറ്റിയില്‍ നടന്ന ചടങ്ങില്‍ നിപ ബാധിതനായ രോഗിയെ പരിചരിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരേയും ജീവനക്കാരെയും ആദരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here