Advertisement

‘ഉത്തരമെഴുതാത്ത കടലാസിനു വെള്ളക്കടലാസിന്റെ വില മാത്രം, ഈ വിഷയം കാര്യമാക്കേണ്ട’ : എ വിജയരാഘവൻ

July 24, 2019
Google News 0 minutes Read

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ ന്യായീകരണവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍. ഉത്തരമെഴുതാത്ത കടലാസിനു വെള്ളക്കടലാസിന്റെ വില മാത്രമാണെന്നും അതിനാല്‍ വിഷയം കാര്യമാക്കേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ഏതു സാചര്യത്തിലാണ് വിജയരാഘവന്റെ പ്രസ്താവനയെന്ന് അറിയില്ലെന്നും ഇതു അന്വേഷണത്തെ ബാധിക്കില്ലെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിലാണ് ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്‍ വിചിത്രമായ ന്യായീകരണവുമായി രംഗത്തുവന്നത്. വീട്ടില്‍ നിന്നും കണ്ടെത്തിയത് ഉത്തരമെഴുതാത്ത കടലാസാണ്. ഉത്തരമെഴുതിയ കടലാസ് കാണാതെ പോയാലാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇടതുമുന്നണി കണ്‍വീനര്‍ ഏതു സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ പ്രതികരണം. പ്രസ്താവന അന്വേഷണത്തെ ബാധിക്കില്ല. ഈ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരേയും നടപടിയുണ്ടാകും. അന്നത്തെ വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റിും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.

കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്താനുള്ള സംവിധാനം ഒരുക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിക്കുമെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here