ശബരിമല റോഡ് നവീകരണത്തില്‍ അഴിമതി നടക്കുന്നതായി ആക്ഷേപം

ശബരിമല റോഡ് നവീകരണത്തില്‍ അഴിമതി നടക്കുന്നതായി അക്ഷേപം. രാജ്യന്തര നിലാവരത്തിലുള്ള റോഡ് നിര്‍മ്മാണത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എസ്റ്ററ്റിമേറ്റ് തുകയുടെ പകുതി പോലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നില്ലെന്നാണ് പരാതി.

രാജ്യാന്തര നിലാവാരത്തിലുള്ള ബിഎം, ബിസി മാതൃകയിലാണ് ശബരിമല റോഡുകളുടെ നിര്‍മ്മാണങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് എന്നാല്‍ പ്രധാനമന്ത്രി സടക്ക് യോജന പദ്ധതി പ്രകാരം നടക്കുന്ന ടാറിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ എസ്റ്റിമേറ്റ് തുകയുടെ പകുതിപോലും ചില വഴിക്കുന്നില്ലെന്നാണ് ആക്ഷേപം, നിലവിലുള്ള ടാറിങ്ങ് പൂര്‍ണമായും നീക്കി 40, 20 ഘനത്തില്‍ എംസാന്‍ഡ് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍.

എന്നാല്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത് നിലവാരം കുറഞ്ഞ പാറമക്കും കാട്ടുകല്ലുകളുമാണ്. ശബരിമല റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന അഴിമതി ചൂണ്ടിക്കാട്ടി കോടതിയെ സമീപക്കാനൊരുങ്ങുകയാണ് വിവരവകാശ പ്രവര്‍ത്തകനായ അനില്‍ കാറ്റാടിക്കല്‍. റോഡ് നിര്‍മ്മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി വിജിലന്‍സില്‍ പരാതി നല്‍കിയെങ്കിലും.പരാതിയില്‍ പരിശോധന നടത്തി തുടര്‍നടപടികള്‍ ആവിശ്യമില്ലെന്നാണ്. വിജലന്‍സിന്റെ നല്‍കിയ മറുപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top