ധോണി ടീമില്‍ തുടരുന്നത് കോലിയുടെ നിര്‍ബന്ധത്തിലെന്ന് റിപ്പോർട്ട്

മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി വിരമിക്കാതെ ടീമിൽ തുരുന്നത് ക്യാപ്റ്റൻ വിരാട് കോലിയുടെ നിർബന്ധപ്രകാരമെന്ന് ടൈംസ് നൗ റിപ്പോർട്ട്. ഋഷഭ് പന്തിനെ അടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി വളർത്തിക്കൊണ്ടു വരാൻ ധോണിയുടെ സഹായം ആവശ്യമുണ്ടെന്നും ഒപ്പം ധോണിക്ക് ഫിറ്റ്നസ് പ്രശ്നങ്ങളില്ലെന്നും കോലി പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ധോണി ടീമില്‍ തുടരുമെന്ന സൂചനകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഏകദിന ലോകകപ്പ് കഴിഞ്ഞാലുടന്‍ ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വ്യാജ പചാരണങ്ങള്‍ക്ക് ഇടം നല്‍കാതെ ധോണി രണ്ട് മാസത്തെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു.

ധോണിക്ക് ഇപ്പോഴും പൂര്‍ണ കായികക്ഷമതോടെ കളിക്കാന്‍ കഴിയുമെന്ന് കോലി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ധോണിക്ക് ഫിറ്റ്‌നെസ് പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് അടുത്ത ടി20 ലോകകപ്പ് വരെ ടീമില്‍ തുടരാം. ധോണി ടീമിലുള്ളത് യുവ താരം ഋഷഭ് പന്തിന് ഏറെ ഗുണം ചെയ്യും. പന്തിന്റെ വളര്‍ച്ചയ്ക്ക് ധോണിയുടെ സാന്നിധ്യം അനിവാര്യമാണ്. പന്തിന് എപ്പോഴെങ്കിലും പരിക്കേറ്റാല്‍ ധോണിക്ക് കളിക്കുകയും ചെയ്യാമെന്നും കോലി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top