ചില താരങ്ങൾ മനപൂർവം മോശമായി കളിച്ചു; ഗുരുതര ആരോപണവുമായി മുൻ അഫ്ഗാൻ ക്യാപ്റ്റൻ

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ടീം അംഗങ്ങളുടെ സഹകരണം ലഭിച്ചില്ലെന്ന ആരോപണവുമായി അഫ്ഗാനിസ്ഥാന്റെ പുറത്താക്കപ്പെട്ട ക്യാപ്റ്റൻ ഗുൽബാദിൻ നയിബ് രംഗത്ത്.
“ലോകകപ്പിൽ ഞങ്ങൾ (അഫ്ഗാൻ) സീനിയർ താരങ്ങളെ അമിതമായി ആശ്രയിച്ചിരുന്നു. എന്നാൽ, അവരിൽ പലരും മനപ്പൂർവം മോശം കളി കാഴ്ചവച്ചു. ടീമിന്റെ തോൽവികളിൽ പുറമേ സങ്കടം കാണിച്ച അവർ ഉള്ളിൽ ചിരിക്കുകയായിരുന്നു.”- ഗുൽബാദിൻ ആരോപിച്ചു. ലോകകപ്പിൽ അഫ്ഗാന്റെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ഗുൽബാദിനെ നീക്കി പകരം റഷീദ് ഖാനെ എല്ലാ ഫോർമാറ്റുകളിലും നായകനാക്കിയിരുന്നു.
ലോകകപ്പിന് തൊട്ടു മുൻപായിരുന്നു നയിബിനെ നായകനായി നിയമിച്ചത്. ആ നീക്കം അന്നേ വിവാദമായിരുന്നു. ടീമിലെ പ്രമുഖരായ റഷീദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഇതിനെതിരേ രംഗത്തെത്തുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here