ഐപിഎൽ വിപുലീകരിക്കുന്നു എന്നത് വ്യാജം; ടൂർണമെന്റ് എട്ടു ടീമുകളായി തുടരും

ഐപിഎൽ വിപുലീകരിക്കുന്നു എന്ന വാർത്തകൾ വ്യാജമെന്ന് ബിസിസിഐ. ഐപിഎലിലെ ടീമുകളുടെ എണ്ണം പത്താക്കി വർദ്ധിപ്പിക്കുമെന്ന വാർത്തകളെയാണ് ബിസിസിഐ നിഷേധിച്ചത്. അത്തരത്തിലുള്ള ആലോചന പോലും നടന്നില്ലെന്ന് ബിസിസിഐ അറിയിച്ചു.

പത്ത് ടീമുകളാക്കിയാൽ ലീഗിൻ്റെ ദൈർഘ്യവും മത്സരങ്ങളുടെ എണ്ണവും അധികരിക്കും. ഐസിസി അനുവദിച്ച് നൽകുന്ന വിൻഡോയിൽ അത് സാധ്യമാകില്ല. ലീഗിൻ്റെ ദൈർഘ്യം അധികരിക്കുന്നത് ക്രിക്കറ്റ് ആരാധകരുടെ താത്പര്യത്തിനു വിരുദ്ധമാണെന്നും ബിസിസിഐ അറിയിച്ചു.

ഐപിഎൽ ടീമുകളും ഒഫീഷ്യലുകളുമായി ലണ്ടനിൽ യോഗം നടക്കുന്നുണ്ടെന്നായിരുന്നു വാർത്തകൾ. ടീമുകൾ പത്താക്കി ഉയർത്താനാണ് തീരുമാനമെന്നും ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രതികരണം ഉണ്ടാവുമെന്നും വാർത്തകൾ പരന്നിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More