മുല്ലപ്പള്ളിക്കെതിരായ വിമർശനം; അനിൽ അക്കര എംഎൽഎയോട് കെപിസിസി വിശദീകരണം തേടിയേക്കും

കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച അനിൽ അക്കര എംഎൽഎയുടെ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി  എന്നിവർ മുല്ലപ്പള്ളിയുമായി നടത്തിയ ചർച്ചയിൽ വിഷയത്തിലെ അതൃപ്തി മറനീക്കി പുറത്തു വന്നു. പാർട്ടിയുടെ അവസാനവാക്കായ കെപിസിസി പ്രസിഡന്റിനെതിരെ പ്രസ്താവന നടത്തരുതായിരുന്നെന്ന അഭിപ്രായമാണ് നേതാക്കൾക്കുള്ളത്.

Read Also; തൃശൂരിൽ മാസങ്ങളായി ഡിസിസി പ്രസിഡന്റില്ല; ഉത്തരവാദിത്വം മുല്ലപ്പള്ളിക്കെന്നും അനിൽ അക്കര

അതേ സമയം മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച അനിൽ അക്കരയോട് കെപിസിസി വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നത് വരെ തൃശൂരിൽ ഡിസിസി പ്രസിഡൻറിന്റെ ചുമതല തുടർന്നും വഹിക്കാൻ ടി എൻ പ്രതാപന് കെപിസിസി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.

Read Also; മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ അക്കര

രമ്യാ ഹരിദാസ് എം.പി ക്ക് യൂത്ത് കോൺഗ്രസ് കാർ വാങ്ങി നൽകുന്നതുമായി ബന്ധപ്പെട്ടാണ് ഇന്നലെ അനിൽ അക്കര എംഎൽഎ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ചത്. കാർ വാങ്ങേണ്ടെന്ന മുല്ലപ്പള്ളിയുടെ നിലപാടിനെതിരെയാണ് അനിൽ അക്കര രംഗത്തെത്തിയത്. കാർ വിഷയത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലൈക്കടിച്ച പോലെയാണെന്നും തൃശൂരിൽ പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്കാണെന്നും അനിൽ അക്കര ഇന്നലെ പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top