എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ കൺമുന്നിൽ അധ്യാപികയായ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

വിദ്യാർത്ഥികളുടെ കൺമുന്നിൽ ഭാര്യയായ അധ്യാപികയെ കുത്തിക്കൊന്ന് യുവാവ്. മധുരയിലെ ഗവൺമെന്റ് എയ്ഡഡ് ബോയ്‌സ് ഹൈ സ്‌കൂളിലാണ് സംഭവം.

തിരുമംഗലത്ത് സ്ഥിതി ചെയ്യുന്ന പികെഎൻ ബോയ് ഹൈസ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. കൊല്ലപ്പെട്ട രതിദേവി (35) സോഷ്യൽ സയൻസ് അധ്യാപികയാണ്. ഗുരു മുനീശ്വരൻ (37) ചെന്നൈയിലെ എഞ്ചിനിയറാണ്.

Read Also : ലഹരി വസ്തുക്കൾ നൽകി പ്ലസ് ടു വിദ്യാർത്ഥിനിയെ കാമുകന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി

3.30 ഓടെയാണ് രതിദേവിയെ കാണാൻ ഗുരു സ്‌കൂളിലെത്തുന്നത്. ക്ലാസിൽ കയറി രതിയുമായുള്ള സംസാരം ഒടുവിൽ വഴക്കായി. ഇതാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. കത്തിയുമായാണ് ഗുരു എത്തിയിരുന്നത്.

എട്ടാം ക്ലാസ് വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചാണ് കൊലപാതകം നടക്കുന്നത്.
കൊലപാതകം നേരിൽ കണ്ട കുട്ടികൾക്ക് കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top