നെയ്മർ പിഎസ്ജിക്കൊപ്പം ചൈനയിലേക്ക്; പ്രീസീസൺ മത്സരങ്ങൾ കളിക്കും

ബ്രസീൽ സൂപ്പർ താരം നെയ്മറുടെ ബാഴ്സലോണ കൂടുമാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അദ്ദേഹം ക്ലബിനോടൊപ്പം പ്രീസീസൺ മത്സരങ്ങൾക്കായി ചൈനയിലേക്ക് തിരിക്കുമെന്ന് പിഎസ്ജി. ജൂലായ് 8ന് ആരംഭിച്ച ട്രെയിനിംഗ് ക്യാമ്പിൽ വൈകി ചേർന്നത് വിവാദമായ സാഹചര്യത്തിലാണ് ക്ലബിൻ്റെ വെളിപ്പെടുത്തൽ.

ബാഴ്സലോണയിലേക്ക് പോകണമെന്ന് പലവട്ടം നെയ്മർ ആവശ്യപ്പെട്ടിട്ടും ക്ലബ് വഴങ്ങിയിരുന്നില്ല. നെയ്മറിനായി ബാഴ്സ വമ്പൻ ഓഫർ മുന്നോട്ടു വെച്ചുവെന്നും പിഎസ്ജി അത് നിരസിച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ നെയ്മർ റയലിൽ എത്തുമെന്നും ചില അഭ്യൂഹങ്ങൾ പരന്നു. ബാഴ്സലോണ ജേഴ്സി അണിഞ്ഞ് നെയ്മർ പോസ്റ്റ് ചെയ്ത വീഡിയോയും പല ചർച്ചകൾക്കും തിരി കൊളുത്തി. എന്തായാലും നെയ്മറുടെ കൂടുമാറ്റം അത്ര എളുപ്പമാവില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top