സൗദിയിൽ ഓൺലൈൻ ടാക്‌സികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി

സൗദി അറേബ്യയിലെ ഓൺലൈൻ ടാക്സികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി. യാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസ്ഥ നടപ്പിലാക്കുന്നത്.

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ടാക്സി സേവനം നൽകുന്ന വാഹനങ്ങളിൽ അഞ്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. ഡ്രൈവർ സീറ്റ്, വാഹനത്തിന്റെ പുറം ഭാഗം, സഞ്ചരിക്കുന്ന ദിശ എന്നിവ നിരീക്ഷിക്കുന്നതിന് പുറമെ യാത്രക്കാരുടെ മുഖം കാണത്തക്ക വിധം ക്യാമറ സ്ഥാപിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ചില ഡ്രൈവർമാർ ലക്ഷ്യത്തിലെത്തുന്നതിന് ദൈർഘ്യമേറിയ റൂട്ടുകൾ തെരഞ്ഞെടുത്ത് അമിത നിരക്ക് ഈടാക്കുന്നുണ്ട്. ക്യാമറ സ്ഥാപിക്കുന്നതോടെ യാത്രക്കാരെ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവണതകൾ ഇല്ലാതാകുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.

യാത്രയുടെ വിവരങ്ങൾ ആറുമാസം സൂക്ഷിക്കണം. നിരീക്ഷണ ക്യാമറകൾ ഡിജിറ്റൽ വീഡിയോ റിക്കോർഡറുമായി ബന്ധിപ്പിക്കുകയും വേണം. രാജ്യത്തെ മുഴുവൻ ടാക്സി കാറുകളിലും ട്രാക്കിംഗ് ഉപകരണങ്ങൾ നിർബന്ധമാണെന്നും പൊതുഗതാഗത അതോറിറ്റി അറിയിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top