ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന്റെ പാതമാറ്റല്‍ പ്രക്രിയക്ക് ഇന്ന് തുടക്കമാകും

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന്റെ പാതമാറ്റല്‍ പ്രക്രിയക്ക് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച വിക്ഷേപിച്ച ചാന്ദ്രയാന്‍2ന്റെ ആദ്യ ഭ്രമപണപഥം ഉയര്‍ത്തലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അതേസമയം ഇതുവരെ ത്യപ്തികരമായ പ്രവര്‍ത്തനവും മികച്ച പ്രതികരണവും ആണ് ചന്ദ്രയാന്‍ നല്‍കുന്നതെന്ന് ഐഎസ്ആര്‍ഒ വിലയിരുത്തി.
ചാന്ദ്രയാനിലെ ലിക്വിഡ് അപോജി മോട്ടോര്‍ നിശ്ചിത സമയം ജ്വലിപ്പിച്ചാണ് ഭ്രമണപഥം വികസിപ്പിക്കുക. ഇത്തരത്തില്‍ നാലോ അഞ്ചോ തവണ പഥം ഉയര്‍ത്തിയാല്‍ മാത്രമേ ചാന്ദ്രമണ്ഡലത്തിലേക്ക് ഭൂമിയെ വലംവക്കുന്ന പേടകത്തെ തൊടുത്തുവിടാന്‍ സാധിക്കു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തുടക്കമിടുന്ന പ്രക്രിയയുടെ അവസാന ഘട്ടം ആഗസറ്റ് 13ന് പൂര്‍ത്തിയാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. കര്‍ണാടകയിലെ ഹാസനിലെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയാണ് പാതമാറ്റല്‍ പ്രക്രിയ നിയന്ത്രിക്കുന്നത്. ജ്വലനത്തിനുള്ള സന്ദേശം പേടകത്തിന് ഇവിടെ നിന്ന് നല്‍കും. ലിക്വിഡ്‌ന അപോജി മോട്ടോറിന്റ ജ്വലനസമയം അനുസരിച്ചാകും പഥം വികസിക്കുക. പേടകത്തിന്റെ പാത നിയന്ത്രിക്കുന്ന ഈ മോട്ടോര്‍ തിരുവനന്തപുരത്തെ വലിയമല എല്‍പിഎസ്സിയാണ് വികസിപ്പിച്ചത്. നേരത്തെ ചൊവ്വാഴ്ച പാതമാറ്റല്‍ തുടങ്ങാനായിരുന്നു തിരുമാനിച്ചിരുന്നത്.
എന്നാല്‍ വിക്ഷേപണ ദിവസംതന്നെ 6000 കിലോമീറ്റര്‍ അധികമായി ലഭിച്ചതിനാല്‍ ബുധനാഴ്ചത്തെയ്ക്ക് ഇത് വൈകിപ്പിക്കാന്‍ തിരുമാനിക്കുകയായിരുന്നു. ആഗസ്റ്റ് 20നു ചന്ദ്രന്റെ ആകര്‍ഷണവലയത്തില്‍ പ്രവേശിക്കുന്ന പേടകത്തില്‍ നിന്ന്് സെപ്റ്റംബര്‍ രണ്ടിന്് ലാന്‍ഡര്‍ വേര്‍പെടും. മൂന്നിന്് ലാന്‍ഡര്‍ ചന്ദ്രന്റെ പ്രതലത്തിന്ന 30 കിലോമീറ്റര്‍ അടുത്തെത്തും. ഏഴിനു പുലര്‍ച്ചെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here