ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം ത​ട‍​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ന​ട​ൻ കൗ​ശി​ക് സെ​ന്നി​ന് വ​ധ​ഭീ​ഷ​ണി

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം ത​ട‍​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി​യ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യ ന​ട​ൻ കൗ​ശി​ക് സെ​ന്നി​ന് വ​ധ​ഭീ​ഷ​ണി. വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ജ്ഞാ​ത ഫോ​ൺ സ​ന്ദേ​ശം ല​ഭി​ച്ചെ​ന്ന് കൗ​ശി​ക് പ​റ​ഞ്ഞു.

അ​സ​ഹി​ഷ്ണു​ത​യ്ക്കും ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നും എ​തി​രെ ശ​ബ്ദി​ച്ചാ​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ജ്ഞാ​ത​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച​യാ​ണ് അ​റി​യാ​ത്ത ന​മ്പ​റി​ൽ​നി​ന്ന് ഫോ​ൺ വി​ളി എ​ത്തി​യ​ത്. തെ​റ്റു​തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ കൊ​ല്ലു​മെ​ന്ന് അ​യാ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കൗ​ശി​ക് സെ​ൻ പ​റ​ഞ്ഞു.

ജ​യ് ശ്രീ​റാം വി​ളി​പ്പി​ച്ചു​ള്ള ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ന്ന​തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് രാ​ജ്യ​ത്തെ ച​ല​ച്ചി​ത്ര, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ 49 പ്ര​മു​ഖ​ർ ക​ത്ത് എ​ഴു​തി​യ​ത്.

അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ന​ടി അ​പ​ർ​ണ സെ​ൻ, ച​രി​ത്ര​കാ​ര​ൻ രാ​മ​ച​ന്ദ്ര ഗു​ഹ, മ​ല​യാ​ള ച​ല​ച്ചി​ത്ര ന​ടി​മാ​രാ​യ രേ​വ​തി, ക​നി കു​സൃ​തി, ത​മി​ഴ് സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം, അ​നു​രാ​ഗ് ക​ശ്യ​പ് തു​ട​ങ്ങി​യ​വ​രാ​ണ് ക​ത്തി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും ദ​ളി​തു​ക​ൾ​ക്കു​മെ​തി​രേ​യാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ കൂ​ടു​ത​ലെ​ന്നും ഇ​തി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​ർ കു​റ​വാ​ണെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top