കോഴിക്കോട് കുന്ദമംഗലത്ത് വന്‍ കള്ള നോട്ട് വേട്ട; 12ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് കുന്ദമംഗലത്ത് വന്‍ കള്ള നോട്ട് വേട്ട. പ്രിന്റിങ് യൂണിറ്റടക്കം 12ലക്ഷം രൂപയുടെ കള്ള നോട്ടുകളാണ് പൊലീസ് പിടികൂടിയത്. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.സംസ്ഥാന ഇന്റലിജന്‍സ് മേധാവിയുടെ വിവരത്തെ തുടര്‍ന്ന് സിറ്റി പൊലീസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

കോഴിക്കോട് കുന്ദമംഗലത്ത് ഷമീര്‍ എന്ന ആളുടെ പേരിലുള്ള വീട്ടില്‍ നിന്നാണ് 12ലക്ഷം രൂപയുടെ കള്ള നോട്ടുകളും പ്രിന്റിങ് യൂണിറ്റുകളും പൊലീസ് പിടികൂടിയത്.  ജന്യുവിന്‍ ഫേക്ക് എന്ന വിഭാഗത്തില്‍പ്പെടുന്ന കള്ളനോട്ടുകളാണ് പൊലീസ് കണ്ടെടുത്തട്ടുള്ളത്. 2000,500,200,100 രൂപയുടെ നോട്ടുകളാണ് പൊലീസ് കണ്ടെടുത്തിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top