കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; ആദ്യ എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിന്; അവസാന ആറ് മാസം ജോസഫ് വിഭാഗത്തിന്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ പങ്കിടാൻ ധാരണയായി. ആദ്യ എട്ട് മാസക്കാലം ജോസ് കെ മാണി വിഭാഗത്തിനാണ് പദവി. ജോസ് കെ മാണി വിഭാഗത്ത് നിന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രസിഡന്റാകും. അവസാന ആറ് മാസം പിജെ ജോസഫ് പക്ഷത്തിന്റെ അജിത് മുതിരമലയാകും അധ്യക്ഷൻ.
ഇന്നലെ നടന്ന ചർച്ചയിൽ രണ്ട് പക്ഷവും സ്ഥാനാർത്ഥികളെ പിൻവലിക്കില്ലെന്ന തീരുമാനത്തിലായിരുന്നു. അതുകൊണ്ട് തന്നെ ചർച്ച ഇന്ന് പുലർച്ച വരെ നീണ്ടുപോയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി പങ്കിടുന്ന കാര്യത്തിൽ യുഡിഎഫ് നേതൃത്വം ഉറപ്പ് നൽകണമെന്ന് പിജെ ജോസഫ് പക്ഷം ആവശ്യപ്പെട്ടിരുന്നു. അത്തരത്തിലൊരു ഉറപ്പ് അവർക്ക് ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമായത്.
Read Also : കോട്ടയം ജില്ല പഞ്ചായത്ത് പിടിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി ജോസഫ് വിഭാഗം
ഇത് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് നൽകിയിട്ടുള്ളതായി അറിയില്ല. ഉമ്മൻ ചാണ്ടി, പിജെ ജോസഫ്, ജോസ് കെ മാണി, രമേശ് ചെന്നിത്തല എന്നിവർ തമ്മിലുണ്ടായ ചർച്ചയിലാണ് അധ്യക്ഷ പദവി സംബന്ധിച്ച് ധാരണയായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here