ബ്രിട്ടണ്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ അംഗങ്ങള്‍ സന്ദര്‍ശിച്ചു

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലില്‍ ഉള്ള മൂന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലുള്ള അംഗങ്ങള്‍ സന്ദര്‍ശിച്ചു. ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ കപ്പല്‍ ജീവനക്കാരെ സമീപിച്ചത്.കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനാണ് ഈ കാര്യം അറിയിച്ചത്.

Read more: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ കളമശ്ശേരി സ്വദേശി ഉള്‍പ്പെടെ 3 മലയാളികള്‍

ജീവനക്കാര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കഴിയുന്നത്. മോചനം എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് ഹൈകമ്മീഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് വേണ്ടിയുള്ള യാത്ര രേഖകളും മറ്റ് സൗകര്യങ്ങളും ലണ്ടനിലെ ഹൈക്കമ്മീഷന്‍  നല്‍കുമെന്നും മുരളിധരന്‍ വ്യക്തമാക്കി. ബ്രിട്ടന്‍ ജൂലൈ നാലിന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണകപ്പലായ ഗ്രേസ് 1 ല്‍ 24 ഇന്ത്യക്കാരാണ് ഉള്ളത് .ഇന്ത്യക്കാര്‍ക്ക് പുറമെ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് സ്വദേശിളും ഉണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top