Advertisement

ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം; ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി

6 days ago
Google News 2 minutes Read

പഹൽഗാം ആക്രമണത്തിൽ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലും പ്രതിഷേധം. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയ പ്രതിഷേധക്കാരെ സുരക്ഷാസേന തടഞ്ഞു. പ്രതിഷേധക്കാർ ഹൈകമ്മീഷൻ ഓഫിസിലേയ്ക്ക് തള്ളി കയറാൻ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി.

കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ അധികാരികൾ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികളിലെയും ഹുറിയത്ത് സംഘടനകളിലെയും അംഗങ്ങൾ പ്രകടനങ്ങളിൽ പങ്കെടുത്തു. അതേസമയം ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിലും പ്രതിഷേധം നടന്നിരുന്നു. ‘പാകിസ്ഥാൻ മുർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രകടനക്കാർ വിളിച്ചു. അതിനിടെ പാക്കിസ്ഥാൻ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ എയർലൈൻസുകൾ പാക്ക് വ്യോമപാത ഒഴിവാക്കി.

Read Also: 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; വ്യോമപാത അടച്ചു; നടപടിയുമായി പാകിസ്താനും

പാക് ഹൈക്കമ്മിഷന് നേരത്തേ ഉണ്ടായിരുന്ന സുരക്ഷാ വിന്യാസം പിന്‍വലിക്കാനുള്ള നടപടികളിലേക്ക് ഡല്‍ഹി പോലീസ് കടന്നിരുന്നു. നയതന്ത്രതലത്തില്‍ കഴിഞ്ഞദിവസം തന്നെ ഇന്ത്യ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ പാകിസ്താന്റെ പ്രതിരോധ അറ്റാഷമാരെ പുറത്താക്കുകയും അവരോട് ഒരാഴ്ചയ്ക്കകം രാജ്യംവിടാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Story Highlights : Protest breaks out at Indian High Commission in Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here