ധോണിയുടെ ഏഴാം നമ്പർ ജേഴ്സി ടെസ്റ്റിൽ ഇനി മറ്റാരും അണിയാനിടയില്ലെന്ന് ബിസിസിഐ; റിപ്പോർട്ട്

സച്ചിന്റെ പത്താം നമ്പർ ജേഴ്സിക്കു പിന്നാലെ ധോണിയുടെ ഏഴാം നമ്പർ ജേഴ്സിയും അനൗദ്യോഗികമായി വിരമിക്കുമെന്ന് പിടിഐ റിപ്പോർട്ട്. ഒരു ബിസിസിഐ അംഗത്തെ ഉദ്ധരിച്ചാണ് പിടിഐ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴാം നമ്പർ എന്ന് പറയുമ്പോൾ ആരാധകർ ധോണിയെയാണ് മനസ്സിൽ കരുതുന്നതെന്നും അതുകൊണ്ട് ഇനി ആരും അത് ധരിക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സച്ചിൻ തെണ്ടുൽക്കറോടുള്ള ബഹുമാനാർത്ഥം പത്താം നമ്പർ ജേഴ്സിക്ക് ബിസിസിഐ അനൗദ്യോഗിക വിരമിക്കൽ നൽകിയിരുന്നു. പിന്നീട് യുവ പേസർ ശർദുൽ താക്കൂർ ഒരു മത്സരത്തിൽ പത്താം നമ്പർ ജേഴ്സി അണിഞ്ഞ് ഇറങ്ങിയെങ്കിലും ആരാധകരുടെ കടുത്ത എതിർപ്പിനെ തുടർന്ന് പിന്നീട് അത് മാറ്റിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top