പാക്ക് ക്രിക്കറ്റർ ഇമാമുൽ ഹഖ് പല സ്ത്രീകളെയും പ്രണയം നടിച്ച് വഞ്ചിച്ചുവെന്ന് ആരോപണം; വാട്സപ്പ് ചാറ്റ് പുറത്ത്

പാക്കിസ്ഥാൻ്റെ ലോകകപ്പ് ടീമിലുണ്ടായിരുന്ന ഓപ്പണിംഗ് ബാറ്റ്സ്മാൻ ഇമാമുൽ ഹഖിനെതിരെ ഗുരുതര ആരോപണവുമായി ട്വിറ്റർ ഉപയോക്താവ്. അമാൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഇമാമുൽ ഹഖിനെതിരെ ആരോപണങ്ങളുയർത്തുന്ന വാട്സപ്പ് ചാറ്റ് സ്ക്രീൻ ഷോട്ടുകൾ പുറത്തു വന്നിട്ടുണ്ട്. പല സ്ത്രീകളുമായും ഇമാമിന് ബന്ധമുണ്ടെന്നും അവരെ പ്രണയം നടിച്ച് വഞ്ചിക്കുകയാണെന്നുമാണ് ചാറ്റുകളിൽ സൂചിപ്പിക്കുന്നത്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഏഴോ എട്ടോ സ്ത്രീകളുമായി ഇമാമുൽ ഹഖിനു ബന്ധമുണ്ടെന്നാണ് ട്വിറ്റർ ഉപയോക്യ്താവ് ആരോപിക്കുന്നത്. താൻ സിംഗിളാണെന്ന് അവരോടൊക്കെ ഇമാം പറയുകയും അവരെയൊക്കെ പ്രണയം നടിച്ച് വഞ്ചിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ട്വീറ്റിൽ പറയുന്നു. ആദ്യത്തെ യുവതിയുമായുള്ള ചാറ്റ് എന്ന വിശേഷനത്തോടെ വാട്സപ്പ് ചാറ്റിൻ്റെ സ്ക്രീൻ ഷോട്ടുകളും റ്റ്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പലരും ഇമാമുൽ ഹഖിനെ വിമർശിച്ച് രംഗത്തെത്തുന്നുണ്ടെങ്കിലും ചിലർ ഈ ചാറ്റ് വ്യാജമാണെന്നും പറയുന്നുണ്ട്. ഫേക്ക് ചാറ്റുകൾ ഉണ്ടാക്കുന്നത് എളുപ്പമാണെന്നും അതു വഴി ഒരാളെ വിലയിരുത്തരുതെന്നുമാണ് ചിലർ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top