സനൽ കുമാർ ശശിധരന്റെ ‘ചോല’ വെനീസ് ചലച്ചിത്ര മേളയിലേക്ക്

സനൽകുമാർ ശശിധരന്റെ ‘ചോല’ വെനീസ് ചലച്ചിത്ര മേളയിലേക്ക്. ലോകത്തെ ഏറ്റവും പ്രധാന ചലച്ചിത്രമേളകളിലൊന്നായ വെനീസിലെ ‘ഒറിസോണ്ടി’ (ചക്രവാളം) മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോകസിനിമയിലെ പുതുമുന്നേറ്റങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗമാണിത്. ഈ വിഭാഗത്തിൽ ഇടംപിടിച്ച ഏക ഇന്ത്യൻ സിനിമയുമാണ് ‘ചോല’.

ഇത് വലിയ അംഗീകാരമാണെന്നും താനുൾപ്പെടെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരെ ഇത് വിനയാന്വിതരും കൂടുതൽ ഉത്തരവാദിത്തമുള്ളവരുമാക്കി മാറ്റുന്നുവെന്നും സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു. ‘കുഞ്ഞുകുഞ്ഞ് ചുവടുകൾ വെച്ചാണ് ഇപ്പോഴും നടക്കുന്നത്. വലിയ കൊമ്പുകൾ കാണുമ്പോൾ പറന്നുചെന്നിരിക്കാൻ തോന്നുമെങ്കിലും തൂവലിന് ബലം പോരാ എന്നൊരു പിൻവലിയലാണ് ഇപ്പോഴും. കുഞ്ഞു കുഞ്ഞു ചുവടുകൾ കൊണ്ടാണ് ചോലയും നടന്നു തീർത്തത്. അത് വെനീസിലേക്ക് പോകുന്നു എന്നത് ഒരു വലിയ സന്തോഷമാണ്. വളരെ വലിയ സന്തോഷമെന്നും സനൽ ഫേസ്ബുക്കിൽ കുറിച്ചു.

ജോജു ജോർജ്ജും നിമിഷാ സജയനുമാണ് ചോലയിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top