അക്രമത്തിന്റെ പേരിൽ കോളജിനെ തകർക്കാൻ സംഘടിത ശ്രമം; പൂർവ്വ വിദ്യാർത്ഥികളെയടക്കം അണിനിരത്തി മഹാപ്രതിരോധം തീർത്ത് എസ്എഫ്‌ഐ

അക്രമത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി കൊളേജിനെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്നാരോപിച്ച് എസ് എഫ് ഐയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളയെടക്കം പങ്കെടുപ്പിച്ച് കൊണ്ട് കോളേജിന് മുന്നിൽ മഹാപ്രതിരോധം തീർത്തു. സംവിധായകൻ ഷാജി.എൻ.കരുൺ പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി കോളജിൽ നിന്ന് വൻ വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള പ്രകടനം ക്യാമ്പസിന് പുറത്തെത്തി.
‘തെറ്റിനെക്കാൾ വലയി ശരിയാണ് ഞങ്ങൾ’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിരോധ സംഘമം. മുൻകാല വിദ്യാർത്ഥികൾ, എസ്എഫ്ഐ പ്രവർത്തകർ,നേതാക്കൾ,അധ്യാപകർ, പ്രിൻസിപ്പൾമാർ, എന്നിവരും സിപിഐഎം നേതാക്കളും പ്രവർത്തകരും പ്രതിരോധം തീർക്കാനെത്തി. എംജി റോഡിന് ഇരുവശവുമായി കോളജിനോട് ചേർന്ന് പ്രത്യേക പന്തൽ ഒരുക്കിയിരുന്നു.
Read Also : എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി സംഘർഷം
തെറ്റ് പറ്റിയത് സമ്മതിച്ചുവെന്നും എന്നാൽ തിരുത്തിയ ശേഷവും എസ്എഫ്ഐയെ വേട്ടയാടുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. ജി.എസ്.പ്രദീപ്, ഗിരീഷ് പുലിയൂർ, ബിനു തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here