എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി സംഘർഷം

എറണാകുളം മഹാരാജാസ് കോളേജിൽ സംഘർഷം. എസ്എഫ്‌ഐ-ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. യൂണിയൻ ഓഫീസുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. നേരത്തെ പ്രിൻസിപ്പൽ അടച്ചു പൂട്ടിയിരുന്ന യൂണിയൻ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകരെത്തി തുറന്നതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്കെത്തുകയായിരുന്നു.

സംഘർഷത്തെ തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. മഹാരാജാസ് കോളേജിൽ എസ്എഫ്‌ഐയുടെ നിയന്ത്രണത്തിലായിരുന്ന യൂണിയൻ ഓഫീസ് കഴിഞ്ഞ ദിവസമാണ് പ്രിൻസിപ്പൽ അടച്ചു പൂട്ടിയത്. കെഎസ്‌യു നൽകിയ പരാതിയെ തുടർന്നായിരുന്നു പ്രിൻസിപ്പലിന്റെ നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top