ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി സിജു വി ഷേണായി കുടുംബവുമായി സംസാരിച്ചു

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം തൃപ്പൂണിത്തറ സ്വദേശി സിജു വി ഷേണായി കുടുംബവുമായി സംസാരിച്ചു. സുരക്ഷിതനാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മകന്‍ പറഞ്ഞതായി അച്ഛന്‍ വിട്ടല്‍ ഷേണായി പറഞ്ഞു.

4 മിനിറ്റോളമാണ് സിജു ഫോണില്‍ കുടുംബാംഗങ്ങളോട് സംസാരിച്ചത്. ജീവനക്കാര്‍ക്ക് വീട്ടുകാരുമായി സംസാരിക്കാന്‍ അവസരം ലഭിക്കുമെന്ന്  കപ്പല്‍ കമ്പനി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് സിജുവിന്റെ ഫോണ്‍ കോള്‍ വീട്ടുകാര്‍ക്ക് ലഭിച്ചത്. താനും കൂടെയുള്ളവരും സുരക്ഷിതരാണെന്ന് സിജു കുടുംബത്തെ അറിയിച്ചു.

എണ്ണക്കപ്പലിലെ ചീഫ് എഞ്ചിനീയറാണ് സിജു. സ്റ്റെനാ ഇംപാറോ കപ്പലില്‍ നാല് മലയാളി ജീവനക്കാരാണ് ഉള്ളത്. കപ്പലിന്റെ ക്യാപ്റ്റന്‍ മലയാളിയായ പിജി സുനില്‍കുമാറാണ്. കളമശ്ശേരി സ്വദേശി ഡിജോ, കണ്ണുര്‍ സ്വദേശി പ്രജിത്ത് എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top