തലശേരിയിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം; സിപിഐഎം പ്രവർത്തകർക്ക് ജീവപര്യന്തം

കണ്ണൂർ തലശേരിയിൽ ബിജെപി പ്രവർത്തകൻ കെവി സുരേന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് സിപിഐഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. തലശ്ശേരി ഇല്ലത്തുതാഴെ സ്വദേശികളായ അഖിലേഷ്, ബിജേഷ്, കലേഷ്, പി.കെ ഷൈജേഷ്, കെ.സി വിനീഷ് എന്നിവർക്കാർ ജീവപര്യന്തം ശിക്ഷ വിധിച്ചത്. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ച് ്പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
വിജേഷ്, ഷബിൻ എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു. തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജഡ്ജി പി എൻ വിനോദാണ് വിധി പറഞ്ഞത്.
2008 മാർച്ച് ഏഴിന് രാത്രിയാണ് സുരേന്ദ്രനെ വീട്ടിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. തലശേരി മേഖലയിൽ സിപിഐഎം, ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്ന സമയത്തായിരുന്നു കൊലപാതകം. രണ്ട് ദിവസങ്ങളായി തുടർന്ന സംഘർഷങ്ങളിൽ ഇരു പാർട്ടികളിലുമായി ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.