ഓസിലിനെ ആക്രമിച്ച മോഷ്ടാക്കളെ ചെറുത്തു തോൽപിച്ച് സഹതാരം കൊളാസിനാക്ക്: വീഡിയോ വൈറൽ

ആഴ്‌സണല്‍ സൂപ്പര്‍താരം മെസ്യൂട്ട് ഓസിലിനും സഹതാരം സീഡ് കൊളാസിനാക്കിനുമെതിരെ ആക്രമണം. ബൈക്ക് യാത്രികരായ രണ്ട് പേരായിരുന്നു അക്രമികൾ. നോര്‍ത്ത് ലണ്ടനില്‍ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ഇരുവരും സഞ്ചരിച്ച മെഴ്‌സിഡന്‍സ് കാറിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമികൾ കാര്‍ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. കൊളാസിനാക്ക് പുറത്തിറങ്ങി ഇവരെ ചെറുക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഒരു റെസ്റ്റോറൻ്റിന് പുറത്തുവെച്ച് കാര്‍ നിര്‍ത്തിയ ഇവരുവര്‍ക്കുമെതിരെ ഹെല്‍മറ്റ് ധരിച്ച അക്രമികൾ ഓടിയെത്തിയെങ്കിലും കൊളാസിനക്കിന്റെ ചെറുത്തുനില്‍പിനെ തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ഓസില്‍ കാറിനകത്തിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഉടന്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. കാര്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച ചെയ്യുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സംശയം.

ഇരു കളിക്കാരും അങ്ങേയറ്റം പരിഭ്രാന്തരായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പിന്നീട് പറഞ്ഞു. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലായിരുന്നു കളിക്കാരെന്ന് ഹോട്ടലിലുണ്ടായിരുന്നവര്‍ പറയുന്നു. പോലീസ് ഉടന്‍ സംഭവസ്ഥലത്ത് വിശദമായി പരിശോധന ആരംഭിച്ചിട്ടുണ്ട്. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top