കോൺഗ്രസ് എംഎൽഎയെക്കൊണ്ട് ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് ബിജെപി മന്ത്രി (വീഡിയോ)

കോൺഗ്രസ് എംഎൽഎയെ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് ഝാർഖണ്ഡ് ബിജെപി മന്ത്രി. നഗരവികസന മന്ത്രി സി പി സിംഗാണ് കോൺഗ്രസ് എംഎൽഎ ഇർഫാൻ അൻസാരിയെ നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കാൻ ശ്രമിച്ചത്. ഇതിനെ ഇർഫാൻ അൻസാരി ശക്തമായി എതിർക്കുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.
മാധ്യമങ്ങൾക്ക് മുന്നിലായിരുന്നു സി പി സിംഗ് അൻസാരിയെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച ഝാർഖണ്ഡ് നിയമസഭയ്ക്ക് മുന്നിലായിരുന്നു സംഭവം. ഇർഫാൻ അൻസാരി ജയ് ശ്രീറാം വിളിക്കുന്നത് തനിക്ക് ഒരു തവണ കേൾക്കണമെന്ന് സിംഗ് പറയുന്നുണ്ട്.
ഇതിന് മറുപടിയായി താങ്കൾക്ക് തന്നെ ഭീഷണിപ്പെടുത്താൻ സാധിക്കില്ലെന്ന് അൻസാരി പറയുന്നു. രാജ്യത്തിന് വേണ്ടത് തൊഴിൽ അവസരങ്ങളും വൈദ്യുതിയും വികസനവുമൊക്കെയാണെന്നും മതത്തിന്റെ പേരിലുള്ള രാഷ്ട്രീയമല്ലെന്നും അൻസാരി പറയുന്നു. നിങ്ങളുടെ പൂർവികർ ശ്രീരാമനിൽ വിശ്വസിക്കുന്നു എന്നാണ് ഇതിന് ബിജെപി മന്ത്രി മറുപടി നൽകിയത്.
https://www.youtube.com/watch?v=D64462TLqdI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here