ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ജൂലൈ 26 മുതൽ ജൂലൈ 28 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ഒഡീഷ , മധ്യ പടിഞ്ഞാറ് അതിനോട് ചേർന്നുള്ള ആന്ധ്രാപ്രദേശ് തീരങ്ങളിൽ പോകരുതെന്ന് നിർദ്ദേശം.

ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പുമുണ്ട്. ജൂലൈ 27 ന് രാത്രി 11.30 വരെ കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തെക്ക് തമിഴ്‌നാട് തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുവാനും ഉപരിതല പ്രവാഹം സെക്കന്റിൽ 50 മുതൽ 87 സെന്റിമീറ്റർ ആവാനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top