ആൾക്കൂട്ടം കടുവയെ തല്ലിക്കൊന്നു; 31 പേർ അറസ്റ്റിൽ: വീഡിയോ

പെണ്‍കടുവയെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ പിലിഭിത് കടുവാ സംരക്ഷണ കേന്ദ്രത്തിന് സമീപം ഗ്രാമവാസികള്‍ ചേര്‍ന്ന് കടുവയെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ 31 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

യുപിയിലെ ദിയ്‌റിയയിലാണ് സംഭവം. ആറുവയസ്സുളള കടുവയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതില്‍ ഏതാനും പേര്‍ ചേര്‍ന്ന് കടുവയെ വളഞ്ഞിട്ട് ആക്രമിക്കുന്നതും മറ്റുള്ളവർ ആക്രോശിക്കുന്നതും കാണാം. ഗുരുതരമായി പരിക്കേറ്റ കടുവ കാട്ടിലേയ്ക്ക് ഓടിമറഞ്ഞിരുന്നു.

പിന്നീട് വ്യാഴാഴ്ച രാവിലെയാണ് കടുവയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പിലിഭിത് കടുവാ സംരക്ഷണ കേന്ദ്രം ഡയറക്ടര്‍ രാജമോഹന്‍ പറഞ്ഞു. കടുവയുടെ വാരിയെല്ലുകൾ തകര്‍ന്ന നിലയിലും കാലുകൾ ഒടിഞ്ഞ നിലയിലുമായിരുന്നു. ശരീരം നിറയെ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കുത്തിക്കീറിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top