മുഹമ്മദ് ആമിർ ടെസ്റ്റിൽ നിന്ന് വിരമിച്ചു

പാക്കിസ്ഥാൻ പേസർ മുഹമ്മദ് ആമിർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിച്ചു. ഏകദിന, ടി-20 മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് താൻ ടെസ്റ്റിൽ നിന്നു മത്സരൈക്കുന്നതെന്ന് ആമിർ അറിയിച്ചു. ഈ തീരുമാനം എളുപ്പമായിരുന്നില്ലെന്നും പുതിയ പേസർമാർ വളർന്നു വരുന്നതു കൊണ്ട് വിരമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ആമിർ പറഞ്ഞു.

അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തുക എന്നതാണ് ഇനി തൻ്റെ ശ്രദ്ധ. പാക്കിസ്ഥാന് വേണ്ടി കളിക്കുക എന്നതാണ് തൻ്റെ ഏറ്റവും വലിയ സന്തോഷം. യുവ പേസർമാർക്കായി വഴിമാറിക്കൊടുക്കാനാണ് വിരമിക്കുന്നതെന്നും ആമിർ കൂട്ടിച്ചേർത്തു.

17ആം വയസ്സിലാണ് ആമിർ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുന്നത്. 2009ൽ ശ്രീലങ്കയ്ക്കെതിരെ തുടങ്ങിയ കരിയറിനാണ് 10 കൊല്ലങ്ങൾക്കിപ്പുറം തിരശീല വീഴുന്നത്. 36 മത്സരങ്ങളിൽ നിന്നായി 119 വിക്കറ്റുകളാണ് ആമിറിൻ്റെ സമ്പാദ്യം. 2010ൽ കോഴക്കേസിൽ കളത്തിനു പുറത്തായ ആമിർ 5 വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ദേശീയ ടീമിൽ മടങ്ങിയെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top