നടി പ്രിയാ രാമൻ ബിജെപിയിലേക്ക്

നടി പ്രിയാ രാമൻ ബിജെപിയിലേക്ക്. തിരുപ്പതി സന്ദർശനത്തിനെത്തിയ പ്രിയരാമൻ ബിജെപി ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറിയായ വി സത്യമൂർത്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് പ്രിയാരാമൻ നേതൃത്വത്തെ അറിയിച്ചു.

പ്രിയരാമൻ നിലവിൽ ചെന്നൈയിലാണ് താമസിക്കുന്നത്. തമിഴ്‌നാട് ആയിരിക്കുമോ പ്രവർത്തന മേഖല എന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നാണ് അവർ മറുപടി നൽകിയത്. സ്ഥാനത്തിന് വേണ്ടിയല്ല ബിജെപിയിൽ ചേരുന്നതെന്നും നന്മ മാത്രമാണ് തന്റെ ലക്ഷ്യമെന്നുമാണ് പ്രിയ പറയുന്നത്. അതേസമയം, പാർട്ടി അംഗത്വം പ്രിയ സ്വീകരിച്ചിട്ടില്ല. മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു പ്രിയരാമൻ.

തമിഴ്‌നടൻ രഞ്ജിത്തുമായുള്ള വിവാഹ ബന്ധം 2014ൽ പ്രിയ വേർപെടുത്തിയിരുന്നു. തമിഴ്‌നാട്ടിലെ പിഎംകെ വൈസ് പ്രസിഡന്റ് ആയിരുന്നു രഞ്ജിത്ത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പിഎംകെ വിട്ട രഞ്ജിത്ത് ടിടിവി ദിനകരന്റെ പാർട്ടിയിൽ ചേർന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top