നാല് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് അവസാനം; ഛണ്ഡീഗഡിന് ബിസിസിഐ അംഗീകാരം

നാല് പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനവസാനം ഛണ്ഡീഗഡ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നു. ബിസിസിഐ അംഗീകാരം ലഭിച്ചതോടെയാണ് ഛണ്ഡീഗഡ് സ്വന്തം ടീമായി ആഭ്യന്തര മത്സരങ്ങൾക്കിറങ്ങാനൊരുങ്ങുന്നത്. ഇന്ന് കൂടിയ ബിസിസിഐ മീറ്റിംഗിലാണ് ചണ്ഡീഗഡിന് അംഗത്വം നൽകാൻ അന്തിമ തീരുമാനമായത്.

ചണ്ഡീഗഡ് ക്രിക്കറ്റിന് ബിസിസിഐ യിൽ അംഗത്വം നൽകണമെന്ന കാര്യത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു‌. ഈ ചർച്ചകൾ ഇന്നാണ് അവസാനിച്ചത്. ഇതോടെ സ്വന്തമായി ക്രിക്കറ്റ് ടീമുള്ള സംസ്ഥാനമായി ചണ്ഡീഗഡ് മാറും. ഇന്ത്യയിൽ നടക്കുന്ന ആഭ്യന്തര ടൂർണമെന്റുകളിൽ ചണ്ഡീഗഡിന് സ്വന്തം ടീമിനെ കളിപ്പിക്കാനും സാധിക്കും. ഇതുവരെ ഛണ്ഡീഗഡിലെ ക്രിക്കറ്റർമാർ പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾക്കു വേണ്ടിയാണ് കളിച്ചു കൊണ്ടിരുന്നത്.

1982 മുതൽ ബിസിസിഐ അംഗത്വം ലഭിക്കാൻ ചണ്ഡീഗഡ് ശ്രമങ്ങൾ തുടങ്ങിയിരുന്നെങ്കിലും പലവിധ കാരണങ്ങളാൽ അത് നേടിയെടുക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ചണ്ഡീഗഡ്, ബിസിസിഐ അംഗമാകുന്നതോടെ സ്വന്തം ടീമിൽ കളിക്കാനുള്ള അവസരം കൂടിയാണ് അവിടുത്തെ താരങ്ങൾക്ക് ലഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top