Advertisement

യുഎന്‍എ സാമ്പത്തിക ക്രമക്കേടില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ചതിനു തെളിവുകള്‍

July 27, 2019
Google News 0 minutes Read

യുഎന്‍എ സാമ്പത്തിക ക്രമക്കേടില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിച്ചതിനു തെളിവുകള്‍. തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെഎ സുരേഷ് ബാബു നടത്തിയ അന്വേഷണം ആണ് ആരോപണ വിധേയരെ വെള്ള പൂശാനായി തിരുത്തിയത്. അന്വേഷണ റിപ്പോര്‍ട്ടിലെ സംസ്ഥാന ട്രഷററുടെ മൊഴി തിരുത്തി എഴുതിയിരിക്കുന്നു. മാത്രമല്ല, സംസ്ഥാന ട്രീഷറര്‍ മൊഴിയില്‍ പറയുന്ന ചെക്ക് നമ്പറുകളില്‍ പറയുന്ന തുക അല്ല അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ ഉള്ളത്.

സംസ്ഥാന ട്രെഷററുടെ മൊഴി അനുസരിച്ചു കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റികള്‍ കൊടുത്ത തുക അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തി എഴുതിയിരിക്കുന്നു. നേരിട്ട് കൈയ്യില്‍ കൊടുത്ത തുകയില്‍ ആണ് ഈ തിരിമറി. തിരുവനന്തപുരം ജില്ലയില്‍ നിന്ന് ലഭിച്ച തുക ട്രഷററുടെ മൊഴിയില്‍ ഇല്ലായിരുന്നു പക്ഷേ ജില്ലാ ട്രീഷററുടെ മൊഴിയില്‍ ഒരു ലക്ഷം രൂപ കൊടുത്തു എന്ന് വ്യക്തമായ സാഹചര്യത്തില്‍ ആണ്.

അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടില്‍ കോഴിക്കോട് ജില്ലയുടെ തുകയില്‍ നിന്ന് 20000 രൂപയും മലപ്പുറം ജില്ലയില്‍ നിന്ന് 60000 രൂപയും പാലക്കാട് ജില്ലയില്‍ നിന്ന് 20000 രൂപയും കുറച്ചു കാണിച്ചിട്ട് തിരുവനന്തപുരം ജില്ലയുടെ ഒരു ലക്ഷം അതില്‍ ചേര്‍ത്തു. കോഴിക്കോട്, മലപ്പുറം ജില്ലാ ട്രഷററുടെ മൊഴി അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തിയ ഉദ്യോഗസ്ഥന്‍ പാലക്കാട് ജില്ലാ ട്രീഷററുടെ മൊഴി തിരുത്താന്‍ മറന്നു പോയി. മാത്രമല്ല ഒരു കോടി ഇരുപതു ലക്ഷം രൂപ നേരിട്ട് അക്കൗണ്ട് വഴി അല്ലാതെ നല്‍കി എന്നായിരുന്നു പരാതി. പക്ഷെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇത് മുപ്പതു ലക്ഷത്തിനു താഴെ ആണ്ണ്. ബാക്കി തുക അക്കൗണ്ട് വഴി ആണെന്നാണ് സംസ്ഥാന ട്രഷററുടെ മൊഴി.

പക്ഷേ അക്കൗണ്ട് പരിശോധിച്ചാല്‍ അങ്ങനെ തുക വന്നിട്ടില്ല. ഇതും അന്വേഷണ റിപ്പോര്‍ട്ടില്‍ മറച്ചു വച്ചു. സംസ്ഥാന ട്രഷററുടെ മൊഴിയിലും അന്വേഷണ റിപ്പോര്‍ട്ടിലും പറയുന്ന പല ചെക്കുകളും റിപ്പോര്‍ട്ടില്‍ പറയുന്നതിനേക്കാള്‍ ചെറിയ തുക ആണ് എന്ന് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചാല്‍ മനസിലാകും. ഉദാഹരണത്തിന് സംസ്ഥാന സമ്മേളത്തിനു 17 ലക്ഷം രൂപ ചെക്ക് നമ്പര്‍ 70661 ആയി നല്‍കി എന്ന് പറയുന്നു. പക്ഷേ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്ല്‍ 21/11/2017 ന് മാറിയ ചെക്ക് നമ്പര്‍ 70661 വെറും ഒരു ലക്ഷം രൂപയുടെ ആണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here