ഇന്ത്യൻ ടീം പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നൽകി റോബിൻ സിംഗ്; ‘ഹോട്ട് സീറ്റി’നായി പോരാട്ടം കടുക്കും

ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ എന്ന ഹോട്ട് സീറ്റിനായി കൂടുതൽ പ്രമുഖർ രംഗത്ത്. മുൻ ഇന്ത്യൻ താരവും ഫീൽഡിംഗ് പരിശീലകനുമായിരുന്ന റോബിൻ സിംഗാണ് അപേക്ഷ നൽകിയവരിലെ അവസാനത്തെയാൾ. വർഷങ്ങളുടെ പരിശീലക പരിചയമുള്ള റോബിൻ സിംഗ് കൂടി അപേക്ഷ നൽകിയതോടെ ഇന്ത്യൻ പരിശീലക സ്ഥാനത്തേക്കുള്ള പോരാട്ടം ശക്തമാവുകയാണ്.

2010 ൽ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനായി ചുമതലയേറ്റെടുത്ത റോബിൻസിംഗ്, ഇപ്പോളും അവരുടെ പരിശീലക സംഘത്തിലുണ്ട്. മുംബൈ ഇന്ത്യൻസിനെക്കൂടാതെ ഡെക്കാൺ ചാർജേഴ്സ്, ഇന്ത്യ എ ടീം, ഇന്ത്യ അണ്ടർ 19 ടീം തുടങ്ങിയവരേയും റോബിൻ സിംഗ് പരിശീലിപ്പിച്ചിട്ടുണ്ട്.

നിലവിലെ പരിശീലകൻ രവി ശാസ്ത്രിക്ക് പുറമേ ടോം മൂഡി, ഗാരി കിർസ്റ്റൺ, മൈക്ക് ഹെസൺ, മഹേല ജയവർധനെ തുടങ്ങിയവരും ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ നൽകിയെന്നാണ് സൂചനകൾ. ജൂലൈ 30 ആണ് അപേക്ഷകൾ സമർപ്പിക്കാൻ ബിസിസിഐ നൽകിയിരിക്കുന്ന അവസാന സമയം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top