വടകരയിൽ ഐഇഡി മോഡൽ ബോംബ് കണ്ടെത്തി

വടകര കല്ലാച്ചി ടൗണിൽ ഐഇഡി മോഡൽ ബോംബ് കണ്ടെത്തി. കല്ലാച്ചി ടൗൺ പരിസരത്തെ റോഡിലാണ് ഐഇഡി മോഡൽ ബോംബ് കണ്ടെത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ സ്‌കൂൾ വിദ്യാർത്ഥികളാണ് റോഡരികിൽ ബോംബ് കണ്ടെത്തിയത്.

രണ്ട് പിവിസി പൈപ്പും, സർക്യൂട്ട് ബോർഡും ഘടിപ്പിച്ച നിലയിലാണ് ബോംബ്. രണ്ട് ഭാഗത്തും സെല്ലോ ടേപ്പുകൾ വരിഞ്ഞ നിലയിലാണ്. നാദാപുരം സബ് ഡിവിഷണൽ ഡിവൈഎസ്പി ജി സാബു സ്ഥലത്തെത്തി പരിശോധന നടത്തി. 2017 ലും നാദാപുരം, കല്ലാച്ചി, തൂണേരി മേഖലകളിൽ നിന്ന് ഐഇഡി ബോംബുകൾ കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top