ഐപിഎൽ ലേലത്തിനെതിരെ പൊതുതാല്പര്യ ഹർജി; യുവാവിന് 25000 രൂപ പിഴ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിനെതിരെ ഡെൽഹി ഹൈക്കോടതിയിൽ പൊതുജന താല്പര്യ ഹരജി നൽകിയ യുവാവിന് തിരിച്ചടിയായി ഡൽഹി ഹൈക്കോടതിയുടെ വിധി. യുവാവിന്റെ ഹരജി അപ്രധാന്യമായ ഒന്നാണെന്നും യാതൊരു കഴമ്പും അതിലില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി അദ്ദേഹത്തിന് 25000 രൂപ പിഴയും ചുമത്തി.
ചീഫ് ജസ്റ്റിസ് ഡിഎൻപട്ടേലും, ജസ്റ്റിസ് സി ഹരിശങ്കറും അടങ്ങിയ ബെഞ്ചാണ് സുധീർ ശർമ്മ എന്ന പേരുള്ള യുവാവിന്റെ പൊതുതാല്പര്യ ഹരജി തള്ളിയത്. ഇത് പൊതു താല്പര്യ ഹരജിയായി കണക്കിലെടുക്കാൻ കഴിയില്ലെന്നും, പ്രശസ്തി ലഭിക്കാൻ വേണ്ടി നൽകിയ ഹരജിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഐപിഎൽ ലേലം പോലുള്ള പരിപാടികൾ അഴിമതിയേയും, സ്വജനപക്ഷപാതത്തേയും, മനുഷ്യക്കടത്തിനേയും പ്രോത്സാഹിപ്പിക്കുന്നതാണെന്നും, ഐപിഎൽ ലേലം തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്നും ഇത് ഇന്ത്യൻ നിയമങ്ങളുടെ തുറന്ന ചട്ട ലംഘനമാണെന്നും ആരോപിച്ചായിരുന്നു യുവാവിൻ്റെ ഹരജി. ഹരജി പരിശോധിച്ച ഹൈക്കോടതി നിരുപാധികം ഈ ആരോപണങ്ങളും ഹരജിയും തള്ളിക്കളയുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here