സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

സിപിഐയെ യുഡിഎഫിലേയ്ക്ക് ക്ഷണിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഭാവിയിൽ സിപിഐയുമായി കൂട്ടുകൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുല്ലപ്പള്ളി പറഞ്ഞു. എല്ല് പൊട്ടിയോ ഇല്ലയോ എന്നതിനെക്കുറിച്ച് മാത്രം ചർച്ച ചെയ്യുന്ന പാർട്ടിയായി സിപിഐഎം മാറിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
എല്ലാവരുമായി ചേർന്ന് ദേശീയ തലത്തിൽ നവ ഇടതു പക്ഷമാണ് ഉദ്ദേശിക്കുന്നത്. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അഭിപ്രായവും ഇത് തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പരസ്പരം പരദൂഷണം പറയുന്നവർക്കല്ല, പ്രവർത്തിക്കുന്നവർക്കായിരിക്കും ഇനി പാർട്ടിയിൽ സ്ഥാനം. കോൺഗ്രസിന്റെ പോഷക സംഘടനകൾ ഉപരിപ്ലവമായി പ്രവർത്തിക്കുന്നവരായി മാറരുത്. ദേശീയ തലത്തിൽ ഇപ്പോൾ പാർട്ടിക്കുണ്ടായ തിരിച്ചടിയിൽ ഭയമില്ല. ഈ പരാജയം തൽക്കാലത്തേക്ക് മാത്രമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഇരുതല മൂർച്ചയുള്ള വാളാണ് സോഷ്യൽ മീഡിയ. ചിന്തിച്ച് ഉപയോഗിച്ചില്ലെങ്കിൽ കൈ മുറിയുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here