പന്ത് ചുരണ്ടൽ വിവാദം പടിക്കു പുറത്ത്; സ്മിത്തും വാർണറും ബാൻക്രോഫ്റ്റും ആഷസ് ടീമിൽ

പന്ത് ചുരണ്ടൽ വിവാദത്തിൽ ഒരു വർഷത്തെ വിലക്കനുഭവിച്ച മൂന്ന് കളിക്കരും ഓസ്ട്രേലിയയുടെ ആഷസ് ടീമിൽ മടങ്ങിയെത്തി. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരാണ് വെള്ളിയാഴ്ച ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള 17 അംഗ ടീമിൽ ഇടം പിടിച്ചത്. പുതുമുഖങ്ങളായ മൈക്കൽ നസർ, മാർനസ് ലബുഷാനെ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ടിം പെയിൻ തന്നെയാണ് ഓസീസ് ടീമിനെ നയിക്കുക. മാർക്കസ് ഹാരിസ്, നതാൻ ലിയോൺ, മിച്ചൽ മാർഷ്, ഉസ്മൻ ഖവാജ തുടങ്ങിയവരൊക്കെ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഏകദിന ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് ടീമിൽ ഇടം നേടാനായില്ല. അരങ്ങേറ്റക്കാരനായ മൈക്കൽ നസർ പേസ് ഓൾറൗണ്ടറാണ്.

കഴിഞ്ഞ വർഷം മാർച്ചിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു പന്ത് ചുരണ്ടൽ വിവാദം. മൂവരും കുറ്റക്കാരാണെന്ന് തെളിഞ്ഞതോടെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ എന്നിവർക്ക് 12 മാസത്തെയും കാമറൂൺ ബൻക്രോഫ്റ്റിന് 9 മാസത്തെയും വിലക്ക് ലഭിച്ചു. വിലക്ക് അവസാനിച്ച മൂവരും വീണ്ടും കളിക്കാൻ തുടങ്ങിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top