‘കലാകാരന്മാരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗാമാണ് അടൂരിനെതിരെയുള്ള വിവാദ പരാമര്‍ശങ്ങൾ’: മുഖ്യമന്ത്രി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ജെ.സി ഡാനിയല്‍ പുരസ്‌കാരവും വിതരണം ചെയ്തു. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം സമ്മാനിച്ചത്. കലാകാരന്മാരെ രാഷ്ട്രീയമായും വര്‍ഗീയമായും നിശബ്ദമാക്കാനുള്ള നീക്കത്തിന്റെ ഭാഗാമാണ് അടൂരിനെതിരായ പരാമര്‍ശമെന്നും അതു കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ചലച്ചിത്ര പ്രേമികള്‍ തിങ്ങിനിറഞ്ഞ പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് 2018 ലെ ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തത്. ചലച്ചിത്ര രംഗത്ത് വര്‍ഗീയതയുടെ വിദ്വേഷം വളർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദിലീപ്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പോലും അപമാനിക്കപ്പെടുന്നു. കലാകാരന്മാരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗാമാണ് അടൂരിനെതിരെയുള്ള വിവാദ പരാമര്‍ശമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ ഭീഷണിക്ക് വഴങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയക്ക് നല്‍കിയ സംഭാവന കണക്കിലെടുത്ത് സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി.ഡാനിയല്‍ പുരസ്‌കാരം നടി ഷീലയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ട ജയസൂര്യ,സൗബിന്‍ ഷാഹിര്‍, മികച്ചനടിയായി തെരഞ്ഞെടുക്കപ്പെട്ട നിമിഷ സജയന്‍, സംവിധായകന്‍ ശ്യാമപ്രസാദ്, സകരിയ്യ, ജോജു ജോര്‍ജ്ജ്, ഷരീഫ് സി. വിജയ് യേശുദാസ് തുടങ്ങി വിവിധ മേഖലകളില്‍ അവാര്‍ഡിനര്‍ഹരായവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top