കട്ടച്ചിറപള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി; ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു; പ്രദേശത്ത് സംഘർഷാവസ്ഥ

സഭാതർക്കം നിലനിൽക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കി. കനത്ത പാലീസ് സുരക്ഷയിൽ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചു. കോടതി വിധി നടപ്പാക്കിയതിനെതിരെ യാക്കോബായ വിഭാഗം പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

പാലീസ് സഹായത്തോടെ സുപ്രീംകോടതി വിധി നടപ്പാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനെതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി സംഘടിച്ചെത്തി. ഇവരെ തടഞ്ഞ ശേഷമാണ് ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിച്ചത്. വിധി നടപ്പാക്കിയ സാഹചര്യത്തിൽ പള്ളിയിൽ ആരാധനാകർമ്മങ്ങൾ ആരംഭിക്കുമെന്ന് ഓർത്തഡോക്‌സ് വിഭാഗം അറിയിച്ചു.

കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. എന്നാൽ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് വിധി നടപ്പാക്കാനായിരുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top