കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു

കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. വനിതകളടക്കമുള്ള വിശ്വാസികള്‍ നേരത്തെ തന്നെ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയിരുന്നു. പളളിക്കകത്ത് ഉണ്ടായിരുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികളെ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് ശേഷം പുറത്തിറക്കി പൊലീസ് പള്ളി പൂട്ടി.

പള്ളി തുറന്ന് നല്‍കണം എന്ന് ആവശ്യപ്പെട്ട് യാക്കോബായ വിശ്വാസികള്‍ പള്ളിക്ക് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. കൊല്ലം ഭദ്രാസനം മെത്രാപ്പൊലീത്ത മാത്യൂസ് മോര്‍ തേവോദോന്യോസ് മെത്രാപ്പൊലീത്ത സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാവിലെ ആറ് മണി മുതല്‍ തന്നെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

Story Highlights kattachira st mary’s church

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top