Advertisement

യുവതിയേയും യുവാവിനേയും നടുറോഡില്‍ മര്‍ദ്ദിച്ച സംഭവം; പൊലീസിന് വീഴ്ചപറ്റിയെന്ന് സികെ ശശീന്ദ്രന്‍

July 27, 2019
Google News 0 minutes Read

വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവതിയേയും യുവാവിനേയും നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് സിപിഎം എംഎല്‍എ സികെ ശശീന്ദ്രന്‍. വിഷയം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റി പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സികെ ശശീന്ദ്രന്‍ എംഎല്‍എ ട്വന്റി ഫോറിനോട് പറഞ്ഞു.

അതേ സമയം, പ്രതി സജീവാനന്ദനെ കണ്ടെത്താന്‍ പൊലീസിന് ഇനിയും സാധിച്ചിട്ടില്ല. ഇയാള്‍ കര്‍ണ്ണാടകയിലേക്ക് കടന്നെന്ന വിവരത്തെതുടര്‍ന്ന് പൊലീസ് അവിടെയും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി സജീവാനന്ദന്‍ നല്‍കിയ ഹര്‍ജി തിങ്കളാഴ്ച കല്‍പറ്റ സെഷന്‍സ് കോടതി പരിഗണിക്കും.

ഞായറാഴ്ച രാത്രിയാണ് ദമ്പതികൾക്ക് അമ്പലവയൽ ടൗണിൽവെച്ച് മർദനമേറ്റത്. യുവതിയേയും യുവാവിനേയും അമ്പലവയൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സജീവാനന്ദൻ ക്രൂരമായാണ് മർദിച്ചത്. ദമ്പതിമാരെ മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സജീവാനന്ദൻ കർണാടകയിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here