ഗെയിലാട്ടം തുടരും; ഇന്ത്യക്കെതിരായ വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ഏകദിന മത്സരങ്ങൾക്കുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ പരമ്പരയിൽ നിന്ന് വിട്ടു നിൽക്കാനാഗ്രഹിച്ച സൂപ്പർ താരം ക്രിസ് ഗെയിൽ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങൾക്കിറങ്ങിയ ടീമിൽ നിന്നും കുറേയധികം മാറ്റങ്ങളോടെയാണ് വിൻഡീസ് ഇറങ്ങുക.
ലോകകപ്പ് ടീമിലുണ്ടായിരുന്ന ഡാരൻ ബ്രാവോ, ആന്ദ്രെ റസൽ, സുനിൽ ആംബ്രിസ്, ഷാനോൺ ഗബ്രിയേൽ, ആഷ്ലി നേഴ്സ് തുടങ്ങിയ താരങ്ങൾക്ക് ടീമിൽ ഇടം നേടാനായില്ല. അതേ സമയം. ഓപ്പണിംഗ് ബാറ്റ്സ്മാൻ ജോൺ കാംപ്‌ബെൽ, ഓൾ റൗണ്ടർമാരായ കീമോപോൾ, റോസ്റ്റൺ ചേസ് തുടങ്ങിയ താരങ്ങളെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുമുണ്ട്.
വിൻഡീസ് ഏകദിന ടീം: ജേസൺ ഹോൾഡർ (ക്യാപ്റ്റൻ), ജോൺ കാംപ്‌ബെൽ, എവിൻ ലൂയിസ്, ഷിംറോൺ ഹെറ്റ്മെയർ, നിക്കോളാസ് പൂരൻ, റോസ്റ്റൺ ചേസ്, ഫാബിയൻ അലൻ, കാർലോസ് ബ്രാത്ത്‌വെയ്റ്റ്, കീമോ പോൾ, ക്രിസ് ഗെയിൽ, ഷെൽഡൺ കോട്രൽ, ഒഷേൻ തോമസ്, ഷായ് ഹോപ്പ്, കെമാർ റോച്ച്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here