നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ പോസ്റ്റുമാർട്ടം നാളെ

നെടുംങ്കണ്ടം കസ്റ്റഡി മരണത്തിൽ കൊല്ലപെട്ട രാജ്കുമാറിന്റെ റീ പോസ്റ്റ്‌മോർട്ടം നാളെ. ജ്യുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണ കുറുപ്പിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ജുഡീഷ്യൽ കമ്മീഷനാണ് പരിശോധന നടത്തുക.
നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കുള്ളില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് നേരത്തെ പറഞ്ഞിരുന്നു. . ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഡോക്ടര്‍മാരുടെ സംഘം സംബന്ധിച്ചു ഏകദേശ ധാരണ ആയി. പീരുമേട് സബ് ജയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും കമ്മീഷന്‍. സബ് ജയില്‍, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് തെളിവെടിപ്പിനു ശേഷമായിരുന്നു പ്രതികരണം. ജയില്‍ ഡിഐജി നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here