ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി ആഫ്രിക്കയിലേക്ക് തിരിച്ചു

നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കാനായി യാത്ര തിരിച്ചു. ബെനിൻ, ഗിനിയ, ഗാംബിയ എന്നീ രാജ്യങ്ങളാണ് രാഷ്ട്രപതി സന്ദർശിക്കുന്നത്. ഈ രാജ്യങ്ങൾ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് അദ്ദേഹം. ഇന്ന് ബെനിലിനിലെത്തുന്ന രാഷ്ട്രപതി, ബെനിൻ പ്രസിഡന്റ് പട്രിസ് ടാലനുമായി കൂടിക്കാഴ്ച നടത്തും
ബെനിൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പോർട്ടോ നോവയിലെത്തുന്ന രാഷ്ട്രപതി നാഷണൽ അസംബ്ലിയിൽ അഭിസംബോധന ചെയ്ത് സംസാരിക്കും. അതിന് ശേഷം രാഷ്ട്രപതിക്കായി ബെനിൻ പ്രസിഡന്റ് ഒരുക്കുന്ന പ്രത്യേക വിരുന്നിൽ അദ്ദേഹം പങ്കെടുക്കും. ജൂലായ് 30 ന് ഗാംബിയയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് കോട്ടോനോവിലെ ഇന്ത്യാക്കാർ സംഘടിപ്പിക്കുന്ന സ്വീകരണച്ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും.
തുടർന്ന് 31 ന് അദ്ദേഹം ഗാംബിയൻ തലസ്ഥാനമായ ബംജൂളിൽ ഗാംബിയൻ പ്രസിഡന്റ് അഡാമോ ബാറോയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നാഷണൽ അസംബ്ലിയിൽ അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. മഹാത്മാഗാന്ധിയെ കുറിച്ചും ഖാദി ഉത്പന്നങ്ങളെ കുറിച്ചുമുള്ള പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം ഇന്ത്യാക്കാർ നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കും. ആഗസ്റ്റ് ഒന്നിന് ഗിനിയയിലെത്തുന്ന രാഷ്ട്രപതിയെ പ്രസിഡന്റ് ആൽഫ കോണ്ട സ്വീകരിക്കും. തുടർന്ന് അടുത്ത ദിവസം ഇരു രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here